കണ്ണൂര്‍: കണ്ണൂരിലെ കള്ളവോട്ട് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിപിഎം പ്രവര്ത്തകന് വേങ്ങാട് സ്വദേശി സായൂജിനെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171 സി, ഡി വകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുമെതിരെയാണ്് കേസ്.
കേസെടുക്കാന്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മടത്തെ 52-ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസിക്കുന്ന ആളുമായ അഖില്‍ അത്തിക്ക, 53-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: