അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

Sunday 12 May 2019 1:21 pm IST

ടിറാന : അല്‍ബേനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി ഈദി രാമയുടെ ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. 

മുഖംമൂടി ധരിച്ചെത്തിയ സമരക്കാരാണ് ആക്രമണം നടത്തിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് ഈദി രാമ ശ്രമിച്ചെന്ന ആരോപണത്തെ തുടന്ന് ലപ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരായ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു. ഈദി രാമ അഴിമതി നടത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്. 

അതേസമയം അല്‍ബേനിയയെ കുറ്റകൃത്യങ്ങളില്‍ നിന്നും അഴിമതിയില്‍ നിന്നും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ നീങ്ങുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലുല്‍സിം ഭാഷ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.