ആന്ധ്രയില്‍ ബസ് അപകടത്തില്‍ പെട്ട് 15 മരണം

Sunday 12 May 2019 3:03 pm IST

കുര്‍ണൂല്‍: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് അപകടത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ്- ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലിന് അടുത്താണ് അപകടം നടന്നത്.

ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ഒരു ഇരുചക്രവാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പിന്നീട് മീഡിയനിലേക്ക് ഇടിച്ച് കയറിയ ബസ് റോഡിന്റെ മറുവശത്ത് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടെംപോ ട്രാവലറിലും ഇടിച്ചു.

മരിച്ചവരില്‍ ഏറെയും ടെംപോ ട്രാവലറിലെ യാത്രക്കാരാണെന്നാണ് വിവരം. ഇവര്‍ തെലങ്കാനയിലെ ജോഗുലമ്പ ഗദ്വാള്‍ ജില്ലക്കാരാണ്. ഇവര്‍ ഒരു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. 13 പേര്‍ അപകടസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. അപകടത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.