കുശിനഗര്‍: ശക്തമായ സര്‍ക്കാറിനുവേണ്ടിയാണ് ജനം വോട്ടുചെയ്യുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ന്നടിയും. മായാവതിയും അഖിലേഷ് യാദവും മുഖ്യമന്ത്രിയായിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം ഞാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. എന്നാല്‍ ഒറ്റ അഴിമതി ആരോപണം പോലും എനിക്കെതിരെയില്ല. – ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി പറഞ്ഞു
മായാവതി മുതലക്കണ്ണീര് ഒഴുക്കരുതെന്ന് ആള്‍വാര്‍ കൂട്ടബലാത്സംഗം ഓര്‍മിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ഭീകരര്‍ക്കെതിരെ വെടിവയ്പ്പു നടത്തുന്നതിനു മുന്‍പ് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുവാദം തേടാന്‍ സൈന്യത്തിനാവില്ലെന്ന് ഷോപ്പിയാനില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു ഭീകരരെ സൈന്യം വധിച്ചത് സൂചിപ്പിച്ച് മോദി പറഞ്ഞു ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈ സമയത്ത് അവരെ വെടിവെക്കാന്‍ നമ്മുടെ ജവാന്മാര് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്. അക്രമകാരികള്‍ക്കെതിരെ സൈന്യം. വെടിയുതിര്‍ക്കുന്നതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: