തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനുള്ള സമരത്തെ ബിജെപി പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ള. മാത്രമല്ല വിശ്വാസികള്‍ക്കൊപ്പം എന്നും ബിജെപി നിലകൊള്ളുമെന്നും എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ലമെന്റ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
ശബരിമലയ്ക്ക് എതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ല. വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തായി കോണ്‍ഗ്രസ് മാറി. ഈ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു.
മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി കേരളത്തില്‍ ബിജെപിക്ക് 17 മുതല്‍ 22 ശതമാനം വോട്ട് വിഹിതം വര്‍ധിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: