കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന പ്രകാശ് കാരാട്ടിന്റെ പരാമര്‍ശത്തില്‍ സിപിഎം വിശദീകരണം തേടി. ബംഗാളില്‍ നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചേക്കാമെന്നായിരുന്നു സ്വകാര്യാ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞത്.
പരാമര്‍ശത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സിപിഎം ബംഗാള്‍ ഘടകം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ടിനോട് പാര്‍ട്ടി വിശദീകരണം തേടിയിരിക്കുന്നത്.
ബംഗാളില്‍ പ്രചാരണത്തിനെത്തിയ പ്രകാശ് കാരാട്ടിനോട് ഇക്കാര്യം നേരിട്ട് ചോദിച്ചിരുന്നതായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുര്‍ജ്യകാന്ത് മിശ്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: