സൗദിയില്‍ എട്ട് ഭീകരരെ കൊന്നു

Sunday 12 May 2019 9:42 pm IST
സൗദിയുടെ കിഴക്കന്‍ മേഖലയായ ഖാത്തീഫ് 2011 മുതല്‍ അസ്വസ്ഥബാധിത പ്രദേശമാണ്. സുന്നി ഭരണകൂടം ഷിയാ വിഭാഗത്തോട് കാണിക്കുന്ന കൊടും ക്രൂരതയാണ് വെടിവച്ചുകൊല്ലലെന്നാണ് ഷിയാക്കാരുടെ പ്രതികരണം.

റിയാദ്: സൗദി അറേബ്യയിലെ ഷിയാ ശക്തികേന്ദ്രമായ ഖാത്തീഫ് മേഖലയില്‍ സൗദി സൈന്യം എട്ടു ഭീകരരെ വധിച്ചു. ഇവര്‍ ഭീകരാ്രകമണം ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നും പുതുതായി രൂപം കൊണ്ട ഒരു ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നും സൗദി അധികൃതര്‍ പറഞ്ഞു. 

ഭീകരരുണ്ടെന്ന വിവരമറിഞ്ഞെത്തിയ സൈന്യത്തിനു നേരെ ഇവര്‍ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ച് ഇവരെ വധിക്കുകയായിരുന്നു. സൗദിയുടെ കിഴക്കന്‍ മേഖലയായ ഖാത്തീഫ് 2011 മുതല്‍ അസ്വസ്ഥബാധിത പ്രദേശമാണ്. സുന്നി ഭരണകൂടം ഷിയാ വിഭാഗത്തോട് കാണിക്കുന്ന കൊടും ക്രൂരതയാണ് വെടിവച്ചുകൊല്ലലെന്നാണ് ഷിയാക്കാരുടെ പ്രതികരണം.  

പ്രമുഖ ഷിയാ മൗലവി നിമാര്‍ അല്‍ നിമാറിനെ 2016ല്‍ ഭീകരത ആരോപിച്ച് സൗദി സൈന്യം വധിച്ചതായി ഷിയാ വിഭാഗം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.