ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

Sunday 12 May 2019 9:03 pm IST

കുവൈറ്റ് സിറ്റി : അഹമ്മദി സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്  പഴയ പള്ളിയിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു. അഹമ്മദി സെന്റ് പോള്‍സ് പള്ളിയില്‍ ഇടവക വികാരി റവ. ഫാ. അനില്‍ കെ. വര്‍ഗീസും മുന്‍ വികാരി റവ. ഫാ. എബ്രഹാം പാറമ്പുഴയും ചേര്‍ന്ന്  'സന്തോം ഫെസ്റ്റ് - 2019' കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു.

ഫെസ്റ്റ് ജനറല്‍ കണ്‍വീര്‍ നൈനാന്‍ ചെറിയാന്‍, ജോയിന്റ് കണ്‍വീനര്‍ വര്‍ഗ്ഗീസ് എബ്രാഹം, കൂപ്പണ്‍ കണ്‍വീനര്‍ ഷിജു സൈമണ്‍, ഇടവക ട്രസ്റ്റി പോള്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ബോബന്‍ ജോര്‍ജ്ജ് ജോണ്‍, മാനേജിംഗ് കമ്മറ്റി അംഗം റോയി എം. ജോയി തുടങ്ങിയവര്‍ സംബന്ധിച്ചു. കുവൈറ്റിലെ പുരാതന ക്രൈസ്തവ ദേവാലയമായ പഴയപള്ളിയുടെ നേതൃത്വത്തില്‍ 2019 ഒക്ടോബര്‍ മാസം 25-ാം തീയതി സബാഹിയയില്‍ വച്ച് നടത്തുന്ന സാന്തോം ഫെസ്റ്റ് നാനാജാതി മതത്തില്‍ ഉള്‍പ്പെടുന്ന മലയാളി സമൂഹത്തിന് സൗഹൃദത്തിന്റെ ഒത്തുചേരലും മതസൗഹാര്‍ദ്ദത്തിന്റെ ആഘോഷവും കൂടിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.