പല്‍പക് കുവൈറ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കുറ്റിയടി ചടങ്ങ് നടന്നു

Sunday 12 May 2019 9:05 pm IST

കുവൈറ്റ് സിറ്റി : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല്‍പക്  കുവൈറ്റ് നിര്‍മ്മിച്ചു നല്ഡകുന്ന വീടിന്റെ കുറ്റിയടി ചടങ്ങ് നടന്നു.  പാലക്കാട് ജില്ലയിലെ  നെന്മാറയ്ക്കടുത്ത് അയിലൂരില്‍ പ്രളയകെടുത്തിയില്‍ വീട് പൂര്‍ണമായും നഴിച്ചു പോയ  കനകം എന്ന വ്യക്തിക്കാണ് പല്‍പക് കുവൈറ്റ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. 

ചടങ്ങില്‍ ചാരിറ്റി സെക്രട്ടറി സക്കീര്‍ പുതുനഗരം, അയിലൂര്‍ പഞ്ചായത്ത് അംഗങ്ങളായ അനിത, ഷാജഹാന്‍ മാസ്റ്റര്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗോപാലകൃഷണന്‍, കെ.ജി.എല്‍ദോ, ആര്‍ക്കേയ്ട് ബില്‍ഡേഴ്‌സ് ഉടമ രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വീട് നിര്‍മാണം ഉടനെ ആരംഭിച്ച് നാല് മാസത്തിനകം കൈമാറാനാണ്  ഉദ്ദേശിക്കുന്നത് എന്ന്ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.