കുവൈറ്റിൽ നഴ്സുമാരുടെ സ്ഥിരനിയമനം നിർത്തുന്നു

Sunday 12 May 2019 9:08 pm IST

കുവൈറ്റ് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്സുമാരുടെ  സ്ഥിര നിയമനം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.  കുവൈറ്റിലെ വിദേശി  നഴ്സുമാരിൽ ഏറിയ പങ്കും നാലോ അഞ്ചോ വർഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്  മാറിപ്പോകുന്നതാണ് അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നത്.

കുവൈത്തിലെ സേവനം പരിശീലനകാലമായി പ്രയോജനപ്പെടുത്താനാണ് വിദേശ നഴ്സുമാർ ശ്രമിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കരാർ നിയമനമായാൽ സേവനാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്നതാണ് അധികൃതർ കാണുന്ന നേട്ടം.  ജാബിർ ആശുപത്രി ഉൾപ്പെടെ അടുത്തിടെ തുറന്നതും ഇപ്പോൾ നിർമാണവും നവീകരണവും നടക്കുന്നതുമായ ആശുപത്രികളിലേക്ക്  നിരവധി നഴ്സുമാരെ ആവശ്യമാണ്. 

സബാഹ് ആശുപത്രി നവീകരണം ജൂലൈയിലും അദാൻ ആശുപത്രി വികസനം 2020 ഏപ്രിലിലും പൂർത്തിയാവും. ഇൻഷുറൻസ് ആശുപത്രിയും 2020ൽ പൂർത്തിയാവുമെന്നാണ് കരുതുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിരവധി ക്ലിനിക്കുകളും വരുന്നുണ്ട്.  ഇവിടേക്ക് ഒഴിവ് വരുന്ന ആയിരക്കണക്കിന് തസ്തികകളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.