പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Monday 13 May 2019 3:18 am IST
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെയാണ് ഇതും അന്വേഷിക്കുക. ഏപ്രില്‍ 12നുള്ളില്‍ തന്നെ ബേക്കല്‍ സ്റ്റേഷനിലെ 44 പോലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചു. എന്നാല്‍, 11 പേര്‍ക്കേ ബാലറ്റ് ലഭിച്ചുള്ളൂ. തുടര്‍ന്ന് നാലു ദിവസം മുമ്പ് പോലീസുകാര്‍ ഇ മെയിലിലൂടെ കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ അപേക്ഷിച്ച എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിട്ടുണ്ടെന്നാണ് കളക്ടറുടെ വിശദീകരണം. തുടര്‍ന്നാണ് അന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരം: കാസര്‍കോട് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ 33 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് അന്വേഷിക്കുന്ന  പ്രത്യേക സംഘം തന്നെയാണ് ഇതും അന്വേഷിക്കുക. ഏപ്രില്‍ 12നുള്ളില്‍ തന്നെ ബേക്കല്‍ സ്റ്റേഷനിലെ 44 പോലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചു. എന്നാല്‍, 11 പേര്‍ക്കേ ബാലറ്റ് ലഭിച്ചുള്ളൂ. തുടര്‍ന്ന് നാലു ദിവസം മുമ്പ് പോലീസുകാര്‍ ഇ മെയിലിലൂടെ കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ അപേക്ഷിച്ച എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിട്ടുണ്ടെന്നാണ് കളക്ടറുടെ വിശദീകരണം. തുടര്‍ന്നാണ് അന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കിയത്. 

പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍, ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാക്കളുടെ പങ്ക് നേരത്തെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ഡിജിപിയും സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് വിശദമായി അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചത്. അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. 

അന്വേഷണത്തെ തുടര്‍ന്ന് പോസ്റ്റല്‍ ബാലറ്റ് വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ട ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോ വൈശാഖിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. പോസ്റ്റല്‍ ബാലറ്റ് കൂട്ടമായി ഒരേവിലാസത്തില്‍ എത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുന്നു. ഈ മാസം 15നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.