ശ്രീലങ്കയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും നിരോധിച്ചു

Monday 13 May 2019 3:32 pm IST
ഞായറാഴ്ച ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായ ചിലോ നഗരത്തില്‍ മോസ്‌കുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അക്രമികള്‍ കൂട്ടംചേര്‍ന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കൊളംബോ: സമൂഹമാധ്യമള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും ശ്രീലങ്കയില്‍ താല്‍ക്കാലിക വിലക്ക്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഭരണകൂടം വിലക്കിയത്. 

ഈസ്റ്റര്‍ ദിന ആക്രമണങ്ങളുടെ തുടര്‍ച്ചയായി മോസ്‌കുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ഞായറാഴ്ച ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായ ചിലോ നഗരത്തില്‍ മോസ്‌കുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അക്രമികള്‍ കൂട്ടംചേര്‍ന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഒരു ദിവസം നിങ്ങള്‍ കരയേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്. ഇത് ആക്രമണ ഭീഷണിയാണെന്നു കരുതിയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. അബ്ദുള്‍ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. 

കൂടാതെ, മോസ്‌കുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയ ഒരു സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരുണേഗല ജില്ലയില്‍ നിരവധി മോസ്‌കുകളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായാണു റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.