ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ - മമതയെ വെല്ലുവിളിച്ച് ഷാ

Monday 13 May 2019 3:33 pm IST

ന്യൂദല്‍ഹി: ജാദവ്പൂരില്‍ ഹെലികോപ്ടറില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച്‌ ബിജെപി അധ്യക്ഷന്‍ അമിത് ഷാ. താന്‍ ജയ് ശ്രീ റാം വിളിക്കുമെന്നും കഴിയുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയെ ഭയന്നിട്ടാണ് മമതാ ബാനര്‍ജി റാലിയ്ക്ക് അനുമതി നല്‍കാത്തത്.  മമതാ ദീദി, താന്‍ ജയ് ശ്രീറാം വിളിച്ച്‌ കൊല്‍ക്കത്തയ്ക്കു വരികയാണ്. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ. ഇന്ന് താന്‍ മൂന്നിടങ്ങളില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. ഇതില്‍ ഒരു സീറ്റില്‍ മമതയുടെ അനന്തരവനാണ് മത്സരിക്കുന്നത്. അനന്തരവന്‍ തോല്‍ക്കുമോയെന്ന് മമയതയ്ക്കു ഭയമുണ്ട്. അതുകൊണ്ടാണ് തന്‍റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത അനുമതി നിഷേധിച്ചതെന്നും ഷാ പറഞ്ഞു.

പശ്ചിമബംഗാള്‍ ജനതയ്ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ നേട്ടങ്ങളെ മമതാ ബാനര്‍ജി തടസപ്പെടുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. ‘മോദി സര്‍ക്കാറിന്റെ ഒരു പദ്ധതിയുടെ ഗുണഫലവും ബംഗാളിന് മമതാ ദീദി നല്‍കുന്നില്ല. ആ പദ്ധതികള്‍ ഇവിടെ ആരംഭിച്ചാല്‍ മോദിക്ക് ബംഗാളില്‍ കുറേക്കൂടി ജനസമ്മിതിയുണ്ടാവുമെന്ന് ഭയന്നാണിത്.’ - അമിത് ഷാ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ജാദവ് പൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്. ഇത് ആദ്യമായിട്ടല്ല അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.