ആഫ്രിക്കയില്‍ പള്ളി കത്തിച്ചു; വികാരിയടക്കം ആറു പേരെ കൊന്നു

Monday 13 May 2019 8:44 pm IST
സംഭവത്തില്‍ ആറു പേര്‍ മരിച്ചു. തുടര്‍ന്ന് പള്ളി കത്തിച്ചു. അടുത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്കും തീയിട്ടു. ഒരു ഹെല്‍ത്ത് സെന്റര്‍ കൊള്ളയടിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ ക്രിസ്ത്യന്‍ മതസ്ഥാപനത്തിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

ദാബ്ലോ: പശ്ചിമാഫ്രിക്കയിലെ ചെറുരാജ്യമായ ബുര്‍ക്കിനാഫാസോയില്‍ കത്തോലിക്കാ പള്ളിയിലുണ്ടായ  ഇസ്ലാമിക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വികാരിയും. വടക്കന്‍ നഗരമായ ദാബ്ലോയില്‍ കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെ കുര്‍ബാനയ്ക്കിടെ ഇരുപതോളം  ഭീകരര്‍ പള്ളിയില്‍ അതിക്രമിച്ചു കയറി  വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

സംഭവത്തില്‍ ആറു പേര്‍ മരിച്ചു. തുടര്‍ന്ന് പള്ളി കത്തിച്ചു. അടുത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്കും തീയിട്ടു. ഒരു ഹെല്‍ത്ത് സെന്റര്‍ കൊള്ളയടിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ ക്രിസ്ത്യന്‍ മതസ്ഥാപനത്തിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

അല്‍ഖ്വയ്ദക്കും അന്‍സാറുള്‍ ഇസ്ലാം എന്ന പ്രദേശിക  ഭീകര സംഘടനയ്ക്കും സ്വാധീനമുള്ള മേഖലയാണിത്. സമീപകാലത്ത് ഇവിടെ ഭീകരാക്രമണങ്ങളും കൂടി. കഴിഞ്ഞ മാസം ഭീകരര്‍ ഒരു പ്രോട്ടസ്റ്റന്റ് പള്ളിയില്‍ കടന്നുകയറി ആറു വിശ്വാസികളെ വെടിവച്ചുകൊന്നിരുന്നു. അതിനു പിന്നാലെ ഒരു കത്തോലിക്കാ പള്ളി ആക്രമിച്ച് നാലു പേരെ കൊന്നു.

സംഭവത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ അയല്‍രാജ്യമാണ് ബുര്‍ക്കിനാഫാസോ. മാലിയില്‍ അടുത്ത കാലത്ത് പല കുറി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. ബുര്‍ക്കിനാഫാസോയിലെ ജനസംഖ്യയില്‍ 60 ശതമാനവും മുസ്ലീങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.