പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നടതുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ച് ദേവനെ ഭക്തജന സാന്നിധ്യം അറിയിക്കും.
തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി മഹാ ആഴിയിലേക്ക് അഗ്നി പകരും. പിന്നീട് കാത്തു നില്ക്കുന്ന തീര്‍ത്ഥാടകരെ പടിചവിട്ടാന്‍ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ മുതല്‍ 19 വരെ ഉദയാസ്തമന പൂജയും പടിപൂജയും ഉച്ചയ്ക്ക് കളഭാഭിഷേകവും നടക്കും. 17 വരെ ലക്ഷാര്‍ച്ചനയും 19ന് സഹസ്ര കലശാഭിഷേകവും നടക്കും. മാസപൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: