കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടുകളെക്കുറിച്ച് സ്വതന്ത്ര കമ്മീഷനെ നിയോഗിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്.
ക്രമക്കേടു നടന്നെന്ന് എഡിജിപി നല്കിയ റിപ്പോര്‍ട്ട് കോടതി വിളിച്ചു വരുത്തി പരിശോധിക്കണം. പോസ്റ്റല്‍ ബാലറ്റുകളിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് ഫലത്തെയും ബാധിച്ചേക്കാം.
പോസ്റ്റല്‍ ബാലറ്റുകളില്‍ ഇനിയും വോട്ടു രേഖപ്പെടുത്തി തിരിച്ചുകിട്ടാത്തവയുണ്ടെങ്കില് അവ റദ്ദാക്കി പുതിയ പോസ്റ്റല്‍ ബാലറ്റുകള്‍ നല്കാന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: