ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഇംറാന്‍ താഹിന് സ്വന്തം. റണ്‍വേട്ടയില്‍ മുന്നിലുള്ള കളിക്കാരനുള്ള തൊപ്പി സണ്‍റൈസേഴ്സിന്റെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ കരസ്ഥമാക്കി.
ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ താഹിര്‍ 26 വിക്കറ്റുകള്‍ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് താഹിര്‍ തലപ്പത്ത് എത്തിയത്.
ദല്‍ഹിക്കായി കളിച്ച മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബഡയാണ് രണ്ടാം സ്ഥാനത്ത്. റബഡ 25 വിക്കറ്റുകള്‍ വീഴ്ത്തി. പുറംവേദന മൂലം നാട്ടിലേക്ക് മടങ്ങിയതിനാല്‍ അവസാന മത്സരങ്ങളില്‍ റബഡയ്്ക്ക് കളിക്കാനായില്ല. ചെന്നൈയുടെ ദീപക് ചഹര്‍ (22 വിക്കറ്റ്), രാജസ്ഥാന് റോയല്‍സിന്റെ ശ്രേയസ് അയ്യര്‍ (20), സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഖലീല്‍ അഹമ്മദ് (20) എന്നിവരാണ് യഥാക്രമം മൂന്ന് , നാല്, അഞ്ച് സ്ഥാനങ്ങളില്‍.
പന്ത്രണ്ട് മത്സരങ്ങളില്‍ 692 റണ്‍സ് കുറിച്ചാണ് ഡേവിഡ് വാര്‍ണര്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 593 റണ്‍്സ് നേടിയ ലോകേഷ് രാഹുലാണ് രണ്ടാം സ്ഥാനത്ത്.
മുംബൈ ഇന്ത്യന്‍സിന്റെ ക്വിന്റണ്‍ ഡികോക്ക് (529), ദല്‍ഹിയുടെ ശിഖര്‍ ധവാന് (521), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആന്ദ്രെ റസ്സല്‍ (510) എന്നിവര്‍ യഥാക്രമം മൂന്ന് , നാല് അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: