ബാഴ്‌സ വിജയവഴിയില്‍

Tuesday 14 May 2019 5:52 am IST

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളില്‍ നിന്നേറ്റ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ബാഴ്‌സലോണ തിരിച്ചുവരുന്നു. സ്വന്തം തട്ടകമായ ന്യൂ കാമ്പില്‍ നടന്ന ലാ ലിഗ മത്സരത്തില്‍ മെസിയുടെ ബാഴസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഗറ്റാഫെയെ തോല്‍പ്പിച്ചു.

അര്‍ട്യൂറോ വിദാലിന്റെ ഗോളും ഗറ്റൊഫെ താരം ഡാക്കോനാമിന്റെ സെല്‍ഫ് ഗോളുമാണ് ബാഴ്‌സയെ വിജയത്തിലേക്ക് നയിച്ചത്. ഈ തോല്‍വിയോടെ ഗറ്റാഫെ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാമെന്ന ഗറ്റാഫെയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വലന്‍സിയയാണ് നിലവില്‍ നാലാം സ്ഥാനത്ത്. ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കാണ് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുക.

നേരത്തെ തന്നെ ലാലിഗ കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണ ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ പതിനൊന്ന് പോയിന്റിന് മുന്നിലാണ്. മാഡ്രിഡിനെ കഴിഞ്ഞ ദിവസം സെവിയ സമനിലയില്‍ തളച്ചു (1-1). തോല്‍വി തുടര്‍ക്കഥയാക്കി റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെക്കാള്‍ പതിനെട്ട പോയിന്റ് പിന്നിലാണ്. റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ സോസീഡാഡിനോട് തോറ്റു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.