'ജീവിതസാക്ഷാത്കാരം വേദങ്ങളിലൂടെ' ഉദ്ഘാടനം മെയ് 18ന്

Monday 13 May 2019 10:26 pm IST

കോഴിക്കോട്: 'ജീവിതസാക്ഷാത്കാരം വേദങ്ങളിലൂടെ' എന്ന കാശ്യപ വേദ
റിസര്‍ച്ച് ഫൗണ്ടേഷന്റെ ഏകവര്‍ഷ പഠനപദ്ധതി കുലപതി ആചാര്യശ്രീ രാജേഷ് മെയ്
18ന് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം
നാലുമണിക്ക് വേദഘോഷത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
സന്ധ്യാവന്ദനം, അഗ്നിഹോത്രം, ഭാഗ്യസൂക്തം, ഐകമത്യസൂക്തം, സരസ്വതീസൂക്തം,
മേധാസൂക്തം, മഹാഗണപതിമന്ത്രം തുടങ്ങി ഋഗ്വേദം, യജുര്‍വേദം, സാമവേദം,
അഥര്‍വവേദം എന്നിവയിലെ നിരവധി സൂക്തങ്ങളും മന്ത്രങ്ങളും പഠിപ്പിക്കും.
മലയാളം കേട്ടാല്‍ മനസ്സിലാകുന്ന ഏവര്‍ക്കും പങ്കെടുക്കാം. ജാതി-ലിംഗ
വ്യത്യാസങ്ങളില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961071318, 8943265024എന്നീ
നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.