ആലുവ സ്വര്‍ണ കവര്‍ച്ച;അന്വേഷണ സംഘം രൂപീകരിച്ചു

Tuesday 14 May 2019 10:26 am IST

കൊച്ചി:എടയാറില്‍ സ്വര്‍ണ ശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന 20 കിലോ സ്വര്‍ണം കവര്‍ന്ന കേസ് അന്വഷിക്കുന്നതിന ്പ്രത്യേക സംഘം രൂപീകരിച്ചു.ആലുവ എഎസ്പി. എം.ജെ. സോജന്‍ ഡിവൈഎസ്പി: കെ.എ.വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വഷ്ണ ചുമതല.

 ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍് സലീഷ് ബിനാനിപുരം എസ്. ഐ അനൂപ്.സി.നായര്‍ കുന്നത്തുനാട് എസ്‌ഐ: പി.എ. ഷമീര്‍ഖാന്‍ എന്നിവരും സംഘത്തിലുണ്ട്.ആലുവ സിഐ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് എടയാര്‍ വ്യവസായ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് തട്ടിയെടുത്തത്. കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെ പോലീസ്  ചോദ്യം ചെയ്‌തെങ്കിലും കവര്‍ച്ച നടത്തിയവരെ കുറിച്ച് സൂചനകള്‍  ലഭിച്ചില്ല.നാലുപേരെയുംഒന്നിച്ചു ഒറ്റക്കും ചോദ്യം ചെയ്തപ്പോള്‍ ഒരേതരത്തിലുള്ള മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചത്.

കവര്‍ച്ചയ്ക്കു മുമ്പെും സംഘം എടയാറിലെ ശുദ്ധീകരണശാലയ്ക്കുമുന്നില്‍ ബൈക്കില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യം എത്തി പ്രദേശത്തെ സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം രണ്ടാമത് സ്വര്‍ണമെത്തിച്ച വാഹനത്തെ പിന്‍തുടര്‍ന്ന് എത്തുകയായിരുന്നു. വാഹനത്തിന്റെ നമ്പരോ യാത്ര ചെയ്യുന്നവരുടെ മുഖമോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. 

ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.  ഒരാഴ്ചയായിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയുംലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേകഅന്വേഷണ സംഘം രൂപീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.