മുസ്ലിം ജനതയ്ക്ക് നേരെ ശ്രീലങ്കയില്‍ വ്യാപക ആക്രമണം

Tuesday 14 May 2019 11:31 am IST

കൊളംബോ: ഈസ്റ്റര്‍ സ്‌ഫോടന പരമ്പക്കു പിന്നാലെ ശ്രീലങ്കയിലെ കുരുനെഗല ജില്ലയിലെ മുസ്ലിം സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  പടിഞ്ഞാറന്‍ ജില്ലയായ കുറുനെഗലയില്‍ നിരവധി പള്ളികളും വീടുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ സംഘത്തെ പൊലീസ അറസ്റ്റ് ചെയതിട്ടുണ്ടെന്ന സൈനിക വകതാവ സുമിത അട്ടപ്പട്ടു വ്യകതമാക്കി. 

മുസലിം ഭൂരിപക്ഷ പട്ടണമായ കിനിയാമയിലെ അബ്റാന്‍ മസ്ജിദ് ഞായറാഴച രാത്രി തകര്‍ക്കപ്പെട്ടു. വാതിലുകളുടെയും ജനാലകളുടെയും ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ പള്ളിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴ ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കി.

പടിഞ്ഞാറന്‍ തീരപട്ടണമായ ചിലാവിലും സഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒരാളെ മര്‍ദിച്ച മൃതപ്രായനാക്കുകയും ചെയതു. ഫേസബുക്കില്‍ ആരംഭിച്ച തര്‍ക്കമാണ ഇവിടെ നിരത്തിലെ സംഘര്‍ഷമായി കലാശിച്ചത്.

ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് ശേഷം കുറുനെഗല ജില്ലയിലാണ് വ്യാപകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണങ്ങള്‍ തടയാന്‍ വേണ്ട രീതിയിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി  കരസേന മേധാവി മഹേഷ് സേനാ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. 

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍  കൊളംബോയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ചൊവ്വാഴ്ച രാവിലെ  മുഴുവന്‍ ദ്വീപിലേക്കും വ്യാപിപ്പിച്ചു. ആക്രമണങ്ങള്‍ പരക്കുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.   വാട്സ് ആപ്, ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്കു നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം രണ്ടു ദിവസം കൂടി തുടരും. 

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണങ്ങള്‍ക്കു ശേഷം ശ്രീലങ്കയില്‍ കാര്യങ്ങള്‍ ശാന്തമായിട്ടില്ല. മൂന്ന് ഹോട്ടലിലും മൂന്ന് പള്ളിയിലുമുണ്ടായ ആക്രമണത്തില്‍ 258 പേരാണ് കൊല്ലപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.