മുനമ്പം മനുഷ്യക്കടത്ത്; ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

Tuesday 14 May 2019 11:58 am IST
ജനുവരി 12 ന് മുനമ്പം മാല്യങ്കര ബോട്ടു ജെട്ടിയില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം100ലേറെ പേര്‍ ബോട്ടില്‍ അനധികൃതമായി വിദേശത്തേക്ക് കടന്നത്. മാല്യങ്കരയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ജനുവരിയില്‍ മുനമ്പത്തുനിന്ന് ബോട്ടില്‍ പുറപ്പെട്ടവര്‍ സുരക്ഷിതമായി ഏതെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനാണ് കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. 

എന്നാല്‍ നേരത്തെ സംശയിച്ചതുപോലെ ഇവര്‍ ഓസ്ട്രേലിയയിലോ ന്യൂസിലാന്‍ഡിലോ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിപുലമായ തിരച്ചിലിനുവേണ്ടി ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.ബോട്ടില്‍ പോയതായി കണ്ടെത്തിയ 243 പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 

ജനുവരി 12 ന് മുനമ്പം മാല്യങ്കര ബോട്ടു ജെട്ടിയില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം100ലേറെ പേര്‍ ബോട്ടില്‍ അനധികൃതമായി വിദേശത്തേക്ക് കടന്നത്. മാല്യങ്കരയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത് വരെ ഒന്‍പത് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.