മാതൃദിനത്തില്‍ ഭാര്യയുടേയും മകന്റേയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ

Tuesday 14 May 2019 12:51 pm IST

കൊച്ചി: മാതൃദിനത്തില്‍ ഭാര്യ പ്രിയയുടെയും മകന്റേയും ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മാതൃദിനാശംസ നേര്‍ന്നുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്നും ആശംസയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. 

പ്രിയ താരത്തിന് കഴിഞ്ഞ മാസമാണ് മകന്‍ പിറന്നത്. തുടര്‍ന്ന് മകന്‍ കാലുകളുടെ ചിത്രവും കുഞ്ചാക്കോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് താരത്തിന് ആണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ ഇതോടെ കുഞ്ഞിന് എന്ത് പേരിടുമെന്ന സംശയത്തിലായിരുന്നു ആരാധകര്‍. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേര് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. അതേ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്ന് കാത്തിരിപ്പിലായിരുന്നു ആരാധകര്‍. 

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരം തന്റെ മകന്റെ പേര് വെളിപ്പെടുത്തി. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന്റെ പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. ബൈബിളില്‍ എബ്രഹാമിനും സാറയ്ക്കും ഏറെ നാളത്തെ കാത്തിരുന്ന് ലഭിക്കുന്ന കുഞ്ഞിന് അവര്‍ ഇസഹാക്ക് എന്നാണ് പേര് നല്‍കുന്നത് ഇത് തന്നെ കുഞ്ചാക്കോയും, പ്രിയയും തെരഞ്ഞെടുക്കുകയായിരുന്നു. 

 2005-ലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയയെ വിവാഹം ചെയ്യുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.