പ്രിയങ്ക, മായാവതി പോര് മുറുകുന്നു

Tuesday 14 May 2019 1:31 pm IST

ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയും, ബിഎസ്പി നേതാവ് മായാവതിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പ്രിയങ്ക വാദ്ര 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഒരു ഫാഷനായി മാറിയെന്ന് മായാവതി ആരോപിച്ചു. ക്ഷേത്ര ദര്‍ശനത്തിനായി വന്‍തോതില്‍ പണം ചിലവിടുന്നുണ്ട്. ഇത് നിറുത്തലാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. 

സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചിലവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തിനിടെ ഉജ്ജയിനിയിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലും പ്രിയങ്ക ദര്‍ശനം നടത്തിയിരുന്നു. ഒരുമണിക്കൂറോളം പൂജകളിലും പങ്കെടുത്തു. 

മുഖ്യമന്ത്രി കമല്‍ നാഥ്, മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഉജ്ജയിനി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാബുലാല്‍ മാളവ്യയ്ക്കു വേണ്ടി ഇന്ദോറിലെ റോഡ് ഷോയിലും പങ്കെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.