'ജാമ്യത്തിലിറങ്ങി നടക്കുന്നവരുടെ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ല'

Tuesday 14 May 2019 2:43 pm IST
ഹിമാചല്‍ പ്രദേശിലെ സൊളാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇരുവരും. ഇത്തരക്കാരുടെ അധിക്ഷേപങ്ങളെ താന്‍ കാര്യമാക്കാറിലെന്നും അദ്ദേഹം വ്യക്തമാക്കി.

സൊളാന്‍: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തിലിറങ്ങി നടക്കുന്ന ചിലര്‍ ദിവസവും തന്നെ അധിക്ഷേപിക്കാന്‍ പുതിയ വാക്കുകള്‍ അന്വേഷിച്ചു നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ സൊളാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇരുവരും. ഇത്തരക്കാരുടെ അധിക്ഷേപങ്ങളെ താന്‍ കാര്യമാക്കാറിലെന്നും അദ്ദേഹം വ്യക്തമാക്കി.

'നിലവില്‍ ചില ആളുകള്‍ തങ്ങളുടെ കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ നിഘണ്ടുക്കള്‍ പരിശോധിക്കുകയാണ്. പക്ഷേ നിങ്ങളുടെ കാവല്‍ക്കാരന്‍ ഇത്തരം ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ല.' അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.