നവജാത ശിശുവിന്റെ കൊല : മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി

Tuesday 14 May 2019 3:57 pm IST

ലണ്ടന്‍: ശാരീരിക ബന്ധത്തിന് തടസ്സമായതോടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി ഉത്തരവിട്ടു.  ലണ്ടന്‍ സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതിയുടേതാണ് ഈ ഉത്തരവ്. 

ലൂക്ക് മോര്‍ഗന്‍(26), എമ്മ കോള്‍ (22) എന്നീ ദമ്പതിമാരാണ് ഒന്‍പത് ആഴ്ച പ്രായമുള്ള ആണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്ന ദമ്പതിമാര്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. 

തലയണ ഉപയോഗിച്ച് ശരീരത്തില്‍ അമര്‍ത്തിയപ്പോള്‍ കുട്ടിയുടെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

കൊലപാതകം നടത്തുന്ന സമയത്ത് ലൂക്കിന് 22 വയസും എമ്മയ്ക്ക് 18 വയസുമായിരുന്നു പ്രായം. ഇരവരുടേയും ശിക്ഷ സംബന്ധിച്ച് ജൂണില്‍ ഉത്തവിടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.