തൃശൂര്‍ : പൂരത്തിനിടെ സ്വരാജ് റൗണ്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ ആള് പിടിയില്‍. മുളകുന്നത്തുകാവ് സ്വദേശി ആലപ്പാടന്‍ വീട്ടില്‍ എബിന് ഔസേപ്പിനെ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്.
ചില്ലറ വില്‍പ്പനയ്ക്കായി ഇയാളുടെ പക്കലുണ്ടായിരുന്ന കഞ്ചാവും ഇതോടൊപ്പം പിടിച്ചിട്ടുണ്ട്. പൂരത്തിനോടനുബന്ധിച്ച് പ്രദേശത്തെ സുരക്ഷാ നടപടികള്‍ ജില്ലാ ഭരണകൂടം കര്‍ശ്ശനമാക്കിയിരുന്നു.
ഇതിനോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഎ പി. ജിജു ജോണ്‍സിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: