വിശന്നിരിക്കുന്ന കുട്ടിയെ ഊട്ടി സിആര്‍പിഎഫ് ജവാന്‍

Tuesday 14 May 2019 5:22 pm IST

ശ്രീനഗര്‍: തെരുവില്‍ വിശന്നിരിക്കുന്ന ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചോറ് നല്‍കി സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടി സിആര്‍പിഎഫ് ജവാന്‍. ശ്രീനഗറിലെ നവാകടല്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എച്ച്സി ഡ്രൈവര്‍ ഇഖ്ബാല്‍ സിങ്ങാണ് ഇത്തരത്തില്‍ മാതൃകാ പരമായി പെരുമാറിയത്. 

ഇഖ്ബാല്‍  ഭക്ഷണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സിആര്‍പിഎഫ് തിങ്കളാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഈ ദൃശ്യത്തിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. കുട്ടിക്ക് പാത്രത്തില്‍ നിന്ന് ഭക്ഷണം എടുത്ത് വായില്‍ വച്ചുകൊടുക്കുകയും കുട്ടിയുടെ മുഖത്ത് പറ്റിയ ഭക്ഷണം മറ്റേ കൈ കൊണ്ട് തുടച്ച് കൊടുക്കുകയും, ഗ്ലാസില്‍ വെള്ളമെടുത്ത് കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരസംഘടനായ ജയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക് രക്ഷപ്പെട്ടയാളാണ് ഇഖ്ബാല്‍ സിങ്. ആക്രണത്തില്‍ പരിക്കേറ്റ സൈനികരെ രക്ഷപ്പെടുത്താനും ഇദ്ദേഹം മുഖ്യ പങ്ക് വിഹിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.