കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: സിന്ധു നായരും സ്മിത മേനോനും സംയോജകര്‍

Tuesday 14 May 2019 6:24 pm IST
കോട്ടയം സ്വദേശിനിയായ സിന്ധു നായര്‍ പത്തൊന്‍പത് വര്‍ഷമായി അമേരിക്കയിലാണ്. കെ എച്ച് എന്‍ എ കണ്‍വെന്‍ഷനുകളില്‍ തുടക്കം മുതല്‍ സജീവമാണ്. 2011 ലെ വാഷിംഗ്ടണ്‍ ഡി സി കണ്‍വെന്‍ഷനില്‍ കുട്ടികളുടെ കലാമത്സരങ്ങളുടെ ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിച്ചു. ടെലിഫിലിമുകളിലും നാടകങ്ങളിലും ഉടന്‍ റിലീസാകാനിരിക്കുന്ന മലയാള സിനിമയിലുമുള്‍പ്പെടെ കഴിവുതെളിയിച്ച നല്ലൊരു അഭിനേത്രിയാണ്.

സിന്ധു നായര്‍, സ്മിത മേനോന്‍

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷനില്‍ വാഷിങ്ങ്ടണ്‍ ഡി സി, വെര്‍ജീനിയ, മെരിലാന്റ് മേഖലകളില്‍ നിന്നുള്ള സാംസ്‌ക്കാരികപരിപാടികളുടെ സംയോജകരായി   സിന്ധു നായര്‍, സ്മിത മേനോന്‍ എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. 

കോട്ടയം സ്വദേശിനിയായ സിന്ധു നായര്‍ പത്തൊന്‍പത് വര്‍ഷമായി അമേരിക്കയിലാണ്.  കെ എച്ച് എന്‍ എ  കണ്‍വെന്‍ഷനുകളില്‍ തുടക്കം മുതല്‍ സജീവമാണ്. 2011 ലെ വാഷിംഗ്ടണ്‍ ഡി സി കണ്‍വെന്‍ഷനില്‍ കുട്ടികളുടെ കലാമത്സരങ്ങളുടെ ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിച്ചു. ടെലിഫിലിമുകളിലും നാടകങ്ങളിലും ഉടന്‍ റിലീസാകാനിരിക്കുന്ന മലയാള സിനിമയിലുമുള്‍പ്പെടെ കഴിവുതെളിയിച്ച നല്ലൊരു അഭിനേത്രിയാണ്.  ഐ ടി മേഖലയില്‍ ജോലി  ചെയ്യുന്നു. കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗം രതീഷ് നായരാണ് ഭര്‍ത്താവ്. മക്കള്‍ പ്രണവ്, പൃഥിവ്. 

നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്റെ വൈസ് പ്രസിഡന്റായ സ്മിത മേനോന്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്റെയും,  കെ എച്ച് എന്‍ എ യുടെയും  പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൊച്ചി സ്വദേശിയായ സ്മിത സ്വന്തമായി ചൈല്‍ഡ് കെയര്‍ സ്ഥാപനം നടത്തുന്നു. ഇരുപത് വര്‍ഷമായി അമേരിക്കയിലാണ്. ഭര്‍ത്താവ്: കുട്ടി മേനോന്‍, മകന്‍: ദീപക് 

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.