ഹരിനാമമാഹാത്മ്യം

Wednesday 15 May 2019 1:05 am IST

ഛന്നത്വമാര്‍ന്ന കനല്‍ പോലെ നിറഞ്ഞുലകില്‍

ചിന്നുന്ന നിന്‍ മഹിമയാര്‍ക്കും തിരിക്കരുത്

അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-

ളെന്നത്ര തോന്നി ഹരി നാരായണായ നമഃ

സകല വൃക്ഷങ്ങളിലും അഗ്‌നി മറഞ്ഞിരിക്കുന്നുണ്ട്. അതുപോലെ ഭഗവാന്റെ മഹിമ ഉജ്വല പ്രകാശമായി എമ്പാടും നിറഞ്ഞിരിക്കുന്നു. ചാരത്തില്‍ മൂടിക്കിടക്കുന്ന തീക്കട്ട പോലെ, തേജസ്വരൂപനായ അ ഗ്‌നിയുടെ പ്രകാശം മറഞ്ഞിരിക്കുന്നതുപോലെ,  ഈശ്വരസാന്നിധ്യം അദൃശ്യവും അപ്രമേയവുമാണ്.

താന്‍ സത്യം കണ്ടെത്തി എന്ന് പ്രഖ്യാപിക്കുന്ന മഹര്‍ഷീശ്വരന്മാര്‍പോലും, അവരവര്‍ക്ക് തല്‍ക്കാലം വെളിപ്പെട്ടുകിട്ടിയിട്ടുള്ള സത്യത്തെ മാത്രമാണ് വാഴ്ത്തിക്കൊണ്ടിരിക്കുന്നത്. അവയുടെ മഹത്വം പൂര്‍ണമായി അറിയാന്‍ അവര്‍ക്കു പോലും സാധിച്ചിട്ടില്ല. അപ്രകാരമിരിയ്ക്കുന്ന ഭഗവാനേ! അങ്ങേയ്ക്ക് നമസ്‌കാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.