വാര്‍ത്തയുടെ ഉറവിടം പറയാത്തതിന് മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Tuesday 14 May 2019 8:25 pm IST
ജെഫിന്റെ മരണത്തെക്കുറിച്ചു പോലീസ് തയാറാക്കിയ റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചു എന്നചോദ്യം ആവര്‍ത്തിച്ചിട്ടും ഉത്തരം നല്‍കാന്‍ തയാറാകാതിരുന്ന ബ്രയാനെ വിലങ്ങണിയിച്ചു. കാര്‍മോഡിയെ മണിക്കൂറുകള്‍ വീട്ടിനകത്തു പൂട്ടിയിടുകയും ഇയാളുടെ സെല്‍ഫോണ്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവ്സ്, ക്യാമറ എന്നിവ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

കലിഫോര്‍ണിയ: വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താത്തതിന് മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.സാന്‍ഫ്രാന്‍സിസ്‌ക്കൊ ഫ്രീലാന്‍ഡ് റിപ്പോര്‍ട്ടര്‍ ബ്രയാന്‍ കാര്‍മോഡിയെ (49)യത് പൊലീസ് കൈവിലങ്ങ് വച്ചത്.പബ്ലിക് ഡിഫന്‍ഡര്‍ ജെഫ് അഡാച്ചിയുടെ (59) മരണത്തെക്കുറിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പൊലീസ് രഹസ്യ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ആരില്‍ നിന്നു ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വിസമ്മതിച്ച തിനാണ ബ്രയാന്‍ കാര്‍മോഡിയെ (49) അറസ്റ്റ് ചെയ്തത്.. വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു.

ജെഫിന്റെ മരണത്തെക്കുറിച്ചു പോലീസ് തയാറാക്കിയ റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചു എന്നചോദ്യം ആവര്‍ത്തിച്ചിട്ടും ഉത്തരം നല്‍കാന്‍ തയാറാകാതിരുന്ന ബ്രയാനെ വിലങ്ങണിയിച്ചു. കാര്‍മോഡിയെ മണിക്കൂറുകള്‍ വീട്ടിനകത്തു പൂട്ടിയിടുകയും ഇയാളുടെ സെല്‍ഫോണ്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവ്സ്, ക്യാമറ എന്നിവ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

പബ്ലിക് ഡിഫന്‍സര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടിനെ ഖണ്ഡിക്കുന്നതായിരുന്നു പൊലീസ്  തയാറാക്കിയ രഹസ്യ റിപ്പോര്‍ട്ട്. ജെഫ് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും മയക്കുമരുന്നു, കൊക്കെയ്നും സിറിഞ്ചും ലഭിച്ചത് കൂടുതല്‍ സംശയത്തിനിട നല്‍കിയിരുന്നു.ഏതെല്ലാം സമ്മര്‍ദങ്ങള്‍ ഉണ്ടായാലും വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലാ എന്നാണ് ബ്രയാന്റെ നിലപാട്. രണ്ടാഴ്ച മുമ്പും സാന്‍ഫ്രാന്‍സിസ്‌ക്കൊ പൊലീസ് റിപ്പോര്‍ട്ടറോട് വാര്‍ത്തയുടെ ഉറവിടെ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു..പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്നുള്ളത് ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണത്തിലാണ്. ഔദ്യോഗിക പത്രപ്രവര്‍ത്തകന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കര്‍മോഡിയുടെ അറ്റോര്‍ണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.