കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

Tuesday 14 May 2019 8:29 pm IST
വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറവാകുറിച്ചി പോലീസ് കമലാഹാസനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നെന്നും അത് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയായിരുന്നുവെന്നുമുള്ള പരമര്‍ശത്തില്‍ സിനിമ നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.

വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറവാകുറിച്ചി പോലീസ് കമലാഹാസനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഹിന്ദു സംഘടനകളുടെ പരാതിയിലാണ് കേസെടുത്തത്.

അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ചത്. കമല്‍ഹാസന് അഞ്ച് ദിവസത്തെ വിലക്ക് കല്‍പ്പിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.