പരിക്കിനെ തോല്‍പ്പിച്ച ബാറ്റിങ്

Wednesday 15 May 2019 5:05 am IST

ന്യൂദല്‍ഹി: ലോകകപ്പില്‍ പരിക്കേറ്റ മുട്ടുമായാണ് ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ കളത്തിലിറങ്ങിയതെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. പരിക്കേറ്റ മുട്ടുമായി വാട്‌സണ്‍ കളിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പരന്നതോടെയാണ് പരാമര്‍ശവുമായി ഹര്‍ഭജന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ആദ്ദേഹത്തിന്റെ മുട്ടില്‍ ആറു തുന്നിക്കെട്ടുണ്ടെന്നും ബാറ്റിങ്ങിനിടെയാണ് പരിക്കേറ്റതെന്നും ഹര്‍ഭജന്‍ പറഞ്ഞു. പരിക്കേറ്റ കാര്യം പുറത്തുപറയാതെയാണ് വാട്‌സണ്‍ ബാറ്റ് ചെയ്തത്. മറ്റ് താരങ്ങള്‍ പെട്ടെന്ന് പുറത്തായപ്പോള്‍ വാട്‌സണ്‍ മുന്‍ഗണന നല്‍കിയത് ടീമിന്റെ വിജയത്തിനായിരുന്നു. ഫൈനലില്‍ വാട്‌സണ്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ വിജയത്തിനടുത്തെത്തിച്ചത്. 59 പന്തില്‍ 80 റണ്‍സ് നേടിയ വാട്‌സണ്‍ മലിംഗ എറിഞ്ഞ അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.