വീഴ്ചയില്‍ പരിക്ക്; ജിമ്മി കാര്‍ട്ടറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Wednesday 15 May 2019 7:43 am IST

വാഷിംഗ്ടണ്‍: ഇടുപ്പെല്ലിന് പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുഎസ് മുന്‍ പ്രസിഡന്റിന് അടിയന്തര ശസ്ത്രക്രിയ നടത്തി. 94 വയസുകാരനായ മുന്‍ പ്രസിഡന്റിന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് കാര്‍ട്ടര്‍ സെന്റര്‍ അറിയിച്ചു. ജോര്‍ജിയയിലെ ഫേബെ സംറ്റര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

ജോര്‍ജിയ സംസ്ഥാനത്ത് ടര്‍ക്കിക്കോഴി വേട്ടയുടെ സീസണ്‍ ആയതിനാല്‍ അതിനു പുറപ്പെടുകയായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങവെ താഴെ വീണാണ് പരിക്കേറ്റത്. ഇടുപ്പെല്ലില്‍ വേദന അധികമായതോടെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1977-1981 കാലത്തെ യുഎസ് പ്രസിഡന്റാണ് കാര്‍ട്ടര്‍. പരിക്കില്‍ നിന്ന് വേഗം മോചിതനായി തിരിച്ചെത്താന്‍ കാര്‍ട്ടറിന് കഴിയട്ടെയെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.