ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു

Wednesday 15 May 2019 8:23 am IST

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു. ദന്തേവാഡയിലെ കിരണ്‍ദുളില്‍ എസ്സാര്‍ പ്ലാന്റിനു സമീപമായിരുന്നു സംഭവം. സ്വകാര്യ കോണ്‍ട്രാക്ടറുടെ വാഹനങ്ങളാണ് മാവോയിസ്റ്റുകള്‍ അഗ്‌നിക്കിരയാക്കിയത്. 

അമ്പതോളം മാവോയിസ്റ്റുകളാണ് എത്തിയത്. ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി. പ്രദേശത്ത് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനെതിരായാണ് മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.