തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും മമതയെ വിലക്കണം: ബിജെപി

Wednesday 15 May 2019 9:34 am IST
ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. മമതയുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതികാരം ചെയ്യാനും അക്രമം നടത്താനും ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭരണം തൃണമൂല്‍ ഗുണ്ടകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ പ്രവര്‍ത്തകരെ ബിജെപിക്കെതിരെ ഇളക്കിവിടുകയാണെന്നും മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. 

ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. മമതയുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതികാരം ചെയ്യാനും അക്രമം നടത്താനും ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭരണം തൃണമൂല്‍ ഗുണ്ടകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.