ഇന്ത്യന്‍ അതിര്‍ത്തികളില്‍ വ്യോമസേനാ താവളങ്ങള്‍ നിര്‍മിക്കുന്നു

Wednesday 15 May 2019 11:36 am IST

ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാക് അതിര്‍ത്തിയോട് ചേര്‍ന്ന് വ്യോമസേനാ താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ശത്രുവിന്റെ ഏത് വിധത്തിലുള്ള വ്യോമാക്രമണവും ചെറുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് താവളങ്ങള്‍ നിര്‍മിക്കുകയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

ഇന്ത്യ നടത്തിയ ബലാകോട്ട് ആക്രമണം പാകിസ്ഥാനെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍  പാക്കിസ്ഥാനില്‍ നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണങ്ങളെയും ഏതു സമയത്തും നേരിടാന്‍ സജ്ജമായ താവളങ്ങളാകും ഒരുക്കുക. കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നീ അതിര്‍ത്തി പ്രദേശങ്ങളിലാകും വ്യോമസേനാ താവളങ്ങള്‍ സജ്ജമാക്കുക. 

മാത്രമല്ല നിലവിലുള്ള റഷ്യന്‍ ആയുധങ്ങള്‍ക്കൊപ്പം റഫേല്‍,ഇന്ത്യന്‍ ഡിആര്‍ഡിഒ- ഇസ്രായേല്‍ എന്നിവ സംയുക്തമായൊരുക്കുന്ന അത്യാധുനിക മിസൈല്‍ എന്നിവയും ഉടന്‍ വ്യോമസേനയുടെ ഭാഗമാകും.അതും സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. പുല്‍വാമയില്‍ ജയ്‌ഷെ ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വരെ ഇത് വിള്ളല്‍ വീഴ്ത്തുകയും ചെയ്തിരുന്നു. പാക് വിമാനങ്ങള്‍ അതിര്‍ത്തി  കടന്ന് ഇന്ത്യയില്‍ എത്തുകയും ഇന്ത്യന്‍ മിഗ് 21 വിമാനം പാക് ഇ 16യെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.