വീണ്ടും വിഡ്ഢിയായി തോമസ് ഐസക്ക്

Wednesday 15 May 2019 12:09 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയതതിലും വിവരക്കേട് വിളമ്പിയ ധനമന്ത്രി തോമസ് ഐസക്ക് സ്വയം വിഡ്ഢിയായി. മനുഷത്വ രഹിതമായ ബാങ്കിന്റെ നിലപാടാണ് ആത്മഹത്യക്ക് കാരണമെന്നും ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഐസക്കിന്റെ ആവശ്യം. 

കാനറാ ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണം എന്നു കരുതിയാണ് ധനമന്ത്രി പ്രസ്താവന ഇറക്കിയത്. ബാങ്കിനു മേല്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണമൊന്നുമില്ലന്ന് പറഞ്ഞ് രാഷ്ട്രീയം കലര്‍ത്താനും ഐസക്ക് ശ്രമിച്ചു.

മുന്‍പും നിരവധി വിഷയങ്ങളില്‍ ആവേശത്തോടെ അഭിപ്രായം പറഞ്ഞ്  തോമസ് ഐസക്ക് അപഹാസ്യനായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.