കൊൽക്കത്തയിൽ ബിജെപി വക്താവ് പോലീസ് കസ്റ്റഡിയിൽ, കാരണം അജ്ഞാതം

Wednesday 15 May 2019 12:11 pm IST

കൊൽക്കത്ത:  ബിജെപി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയെ ഒരു കാരണവുമില്ലാതെ നിയമ വിരുദ്ധമായി കൊല്‍ക്കത്ത പോലീസ് തടവില്‍ വെച്ചു. ബുധനാഴ്ച രാവിലെ മൂന്ന് മണിയോടെ ബഗ്ഗയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 

ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കൊല്‍ക്കത്തയില്‍ റോഡ്‌ഷോ നടത്തിയിരുന്നു. അവിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബഗ്ഗയെ കസ്റ്റഡിയിലെടുത്തത്. കൊൽക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസാണ് ബഗ്ഗയെ കസ്റ്റഡിയില്‍ എടുത്തത്, എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ല.

സംസ്ഥാനത്തെ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അര്‍ധരാത്രി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. തജീന്ദര്‍ ബഗ്ഗ ഉള്‍പ്പടെ ബിജെപിയുടെ നിരവധി സംസ്താന നേതാക്കളെ പോലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സംസ്ഥാനത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ  ബഗ്ഗ ചെയ്തതെറ്റെന്ന് ബിജെപി നേതാവ് കപില്‍ മിശ്രയും കുറ്റപ്പെടുത്തി. 

പുലര്‍ച്ചെ മൂന്നുമണിക്ക് പോലീസ് എത്തി അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ മാത്രം ചെയ്ത തെറ്റ് എന്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം അവസാനിക്കാറായെന്ന് മമത ബാനര്‍ജി അംഗീകരിക്കാന്‍ ഇതുവരെ തയ്യാറുവുന്നില്ല. അതിന്റെ ഭാഗമായി രാഷ്ട്രീയക്കളി കളിക്കുകയാണ് അവര്‍. സംസ്ഥാന പോലീസിനേയും അതിന്റെ ഭാഗമാക്കി കളിക്കുകയാണ് അവരെന്നും ബിജെപി നേതാവ് എയ്ജാസ് ഹുസൈനും അറിയിച്ചു. 

അതേസമയം റോഡ്‌ഷോയ്ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ബുധനാഴ്ചയും അയവ് വന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.