കുട്ടികളെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിപ്പിക്കണം: ശശികുമാരവര്‍മ്മ

Wednesday 15 May 2019 1:19 pm IST

മൂവാറ്റുപുഴ: കുട്ടികളെ പഠിക്കുന്ന അസത്യപൂര്‍ണ്ണമായ ചരിത്രങ്ങളെമാറ്റി, രാജ്യത്തിന്റെ യഥാര്‍ത്ഥചരിത്രങ്ങളെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് പന്തളം കൊട്ടാരം ട്രസറ്റ് പ്രസിഡന്റ് ശശികുമാരവര്‍മ്മ പറഞ്ഞു. മൂവാറ്റുപുഴ കടാതി വിവേകാനന്ദവിദ്യാലയത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ചതിന്റെ അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ് അനുമോദചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ആര്‍. അനിത അദ്ധ്യക്ഷയായി. സ്‌കൂള്‍ ക്ഷേമസമിതി പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര്‍, വിദ്യാഭാരതി ദേശീയ ജോ.സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ മുഖ്യപ്രഭാഷണവും അക്കാദമി ഡയറക്ടര്‍ കൃഷ്ണകുമാര്‍ വര്‍മ്മ അനുഗ്രഹപ്രഭാഷണവും നടത്തി.

ഐരാപുരം സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രസിഡന്റ് വി.എന്‍. വിജയന്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.ശ്യാംദാസ്, മേള സെക്രട്ടറി സുര്‍ജിത്ത് എസ്‌തോസ്, ബ്രാഹ്മക്ഷേമസഭ സെക്രട്ടറി കശ്യപ് ദിനേശ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് വി.ആര്‍. സജീവ്, വിഎസ്എസ് യൂണിയന്‍ പ്രസിഡന്റ് കെ.കെ. ദിനേശ്, ഗ്രീന്‍വാലി റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബാലചന്ദ്രന്‍, അദ്ധ്യാപക സ്റ്റാഫ് സെക്രട്ടറി വി.ആര്‍. രമാദേവി എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.