സ്വര്‍ണ്ണ കള്ളക്കടത്ത് : മുഖ്യപ്രതി മേയറുടെ സ്വന്തം

Wednesday 15 May 2019 1:23 pm IST
"മുഖ്യപ്രതി അഡ്വ. ബിജു മോഹനും (ഇടത്) മേയർ വി.കെ പ്രശാന്തും (വലത്തേയറ്റം)"

തിരുവനന്തപുരം: വിമാനത്താവളത്തിലെ 8.5 കോടി രൂപയുടെ സ്വര്‍ണക്കടത്തിനു പിന്നില്‍ സിപിഎം സംഘം. അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് കള്ളക്കടത്തിനു പിന്നിലെന്ന് പോലീസ് തെളിവു ലഭിച്ചു.  ഇടതു അഭിഭാഷക സംഘടന നേതാവും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന അഡ്വ. ബിജു മോഹനന്‍ ഉള്‍പ്പെടെ വലിയൊരു റാക്കറ്റ് പിന്നിലുണ്ട്. 

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ അടുത്ത സൂഹൃത്താണ് ബിജു മോഹനന്‍. ഇരുവരും ഒരേ ഓഫീസിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജുവിനേയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. ഒരേ ഓഫീസിലെ രണ്ടു പേര്‍ മത്സരിക്കേണ്ട എന്ന ധാരണയില്‍ ബിജു പിന്മാറുകയായിരുന്നു. ബിജുവിന്റെ ഇടപാടുകളെക്കുറിച്ച പ്രശാന്തിന് അറിവുണ്ടായിരുന്നു എന്നാണ് സൂചന.

ബിജുവും ഭാര്യയും തുടര തുടരെ ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വര്‍ണ്ണം കൊണ്ടു വന്നിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. 25 കിലോ സ്വര്‍ണ്ണം കടത്തുന്നതിനിടെ കഴിഞ്ഞ ദിവസമാണ്  തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും  പിടിയിലായത്. ഇവരെ സ്വീകരിക്കാന്‍ അഡ്വ ബിജുവും സഹായി വിഷ്ണുവും വിമാനത്താവളത്തിനു പുറത്ത് നിന്നിരുന്നു. 

അഡ്വ.ബിജുവിന്റെ  നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായ സുനില്‍കുമാറും സെറീനയും മൊഴി നല്‍കി. അഭിഭാഷകന്‍ സമീപിച്ചതെന്നും മൊഴിയില്‍ പറയുന്നു. കാരിയര്‍മാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകന്‍ മുങ്ങി. ഇതിനെത്തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.  സെറീനയും നേരത്തേ 10 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തി. മസ്‌കറ്റില്‍ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

പാചക വിദഗ്ധയും ഇടതു സഹയാത്രികയുമായ അഭിഭാഷകയുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അവര്‍ക്ക് ഇടപാടില്‍ പങ്കാളിത്തം ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.