ബിന്ദു വീണ്ടും: സുരക്ഷ നല്‍കില്ലെന്ന് പോലീസ്

Wednesday 15 May 2019 4:34 pm IST

കോട്ടയം: സര്‍ക്കാരിന്റെ സഹായത്തോടെ രാത്രിയുടെ മറവില്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദു വീണ്ടും മലചവിട്ടണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. എന്നാൽ സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

രണ്ട് പോലീസുകാരുടെ അകമ്പടിയോടെ പെരുമ്പട്ടിയിലെ വീട്ടില്‍ അര്‍ധരാത്രിയില്‍ ബിന്ദു എത്തിയെങ്കിലും ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരും, നാട്ടുകാരും അപ്പോള്‍ തന്നെ അറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പുലര്‍ച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹൃത്തിന്റെ വീട്ടിലേക്കു പോയി. ഇവിടെനിന്നു ശബരിമലയിലെത്തുമെന്നും സൂചനയുണ്ട്. 

ഇക്കഴിഞ്ഞ ജനുവരിയില്‍ ശബരിമലയില്‍ പ്രവേശനം നടത്തുന്നതിനായി ബിന്ദുവിനേയും, കനക ദുര്‍ഗ്ഗയേയും പാര്‍ട്ടി ഗ്രാമത്തിലാണ് താമസിപ്പിച്ചത്. പിന്നീട് കുടകില്‍ പോലീസിന്റെ സഹായത്തോടെ സുരക്ഷ നല്‍കി മാറ്റിപ്പാര്‍പ്പിച്ചശേഷം വനിതാ മതിലിന്റെ മറവില്‍ എത്തിച്ച് പിന്‍വാതിലിലൂടെ ശബരിമലയില്‍ എത്തിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.