വൈറ്റ് ഹൗസില്‍ ഇഫ്താര്‍ ഒരുക്കി ട്രംപ്

Wednesday 15 May 2019 5:08 pm IST

ന്യൂയോര്‍ക്ക്: വിവിധ രാഷ്ട്ര പ്രതിനിധികള്‍ക്കായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, മുതിര്‍ന്ന നയതന്ത്രജ്ഞരും ട്രംപിന്റെ ഈ ഇഫ്താര്‍ വിരുന്നിനെത്തി.

സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മാസമാണ് റംസാനെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. റംസാന്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മാസമാണ്. വളരെയേറെ പ്രത്യേകത നിറഞ്ഞ സമയമാണ്. ഈ മാസം സമൂഹത്തെയും അയല്‍ക്കാരെയും കുടുംബങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.