ഉത്തരക്കടലാസ് തിരുത്തല്‍ : പരീക്ഷ വീണ്ടും നടത്തും

Wednesday 15 May 2019 5:37 pm IST

കോഴിക്കോട് : മുക്കം നീലേശ്വരം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉത്തര പേപ്പറുകള്‍ അധ്യാപകന്‍ തിരുത്തിയതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തും. ഇതു സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളും അംഗീകരിച്ചിട്ടുണ്ട്. 

സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീ്ക്ഷ എഴുതിക്കാനാണ് തീരുമാനം. ഇതിനായി വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആദ്യം ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. 

അതിനിടെ ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് മുന്‍കൂര്‍ ജാമ്യം നേതി ജില്ലാ കോടതിയ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി താന്‍ പരീക്ഷ എഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ അറിയിച്ചിരിക്കുന്നത്. പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന് പരീക്ഷാച്ചുമതലയുള്ള പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.