സംഘര്‍ഷങ്ങള്‍ക്ക് അയവില്ല; ശ്രീലങ്കയില്‍ കര്‍ഫ്യൂ നീട്ടി

Wednesday 15 May 2019 5:47 pm IST

കൊളംബോ: ഈസ്റ്റര്‍ ബോംബാക്രമണങ്ങള്‍ക്കു ശേഷം മുസ്ലീങ്ങള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ നിരോധനാജ്ഞ നീട്ടി. കലാപത്തില്‍ ഒരാളെ കുത്തിക്കൊല്ലുകയും നിരവധി കടകളും സ്ഥാപനങ്ങളും മസ്ജിദുകളും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങളെത്തുടര്‍ന്ന് 60 ഓളം പേരെ അറസ്റ്റ് ചെയ്തു.

കൊളംബോയില്‍ കലാപകാരികളെ തുരത്താന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. സംഘര്‍ഷങ്ങള്‍ തടയാന്‍ ശ്രീലങ്കയോട് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ ഇപ്പോള്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്ന് മുസ്ലിം വ്യാപാരികള്‍ പറയുന്നു. തന്റെ ഫാക്ടറി തിങ്കളാഴ്ച രാത്രി ഇരുനൂറോളം അക്രമികള്‍ കത്തിച്ചതായി ഒരു വ്യവസായിയും പറഞ്ഞു. 

കഴിഞ്ഞ ദിവസം വടക്കു പടിഞ്ഞാറന്‍ നഗരമായ കിനിയാമയില്‍ നൂറുകണക്കിനാളുകള്‍ മസ്ജിദ് തകര്‍ത്തു. ഖുറാന്‍ കത്തിച്ചു. കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള ചിലൗവില്‍ മുസ്ലിം കടകളും പള്ളികളും കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.