മമതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; പ്രതിഷേധം ശക്തം

Wednesday 15 May 2019 6:12 pm IST
കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് അമിത് ഷായുടെ റാലി സംഘടിപ്പിച്ചിരുന്നത് . ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തത് . ബിജെപി റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിച്ചു .

കൊല്‍ക്കത്ത :കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിട്ടതില്‍ രാജ്യമെങ്ങും പ്രതിഷേധം.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. 

ജന്തര്‍മന്തറില്‍ ബിജെപി മൗനപ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ഡോ. ഹര്‍ഷ വര്‍ദ്ധന്‍, ഡോ. ജിതേന്ദ്ര സിങ്, വിജയ്  ഗോയല്‍ എന്നിവരടക്കം പ്രമുഖര്‍ പങ്കെടുത്തു.  സേവ് ബംഗാള്‍ സേവ് ഡെമോക്രസി എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ച് കറുത്ത ബാന്‍ഡുകള്‍ ധരിച്ചായിരുന്നു മൗന പ്രതിഷേധം. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് മമതയുടെ  നിര്‍ദേശപ്രകാരം അക്രമം അഴിച്ചുവിട്ടതെന്ന് വിജയ് ഗോയല്‍ പറഞ്ഞു.

ഏഴാം ഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ റാലിയ്ക്ക് നേരെ കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസില്‍ നിന്നാണ് ആക്രമണം ഉണ്ടായത് .

കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് അമിത് ഷായുടെ റാലി സംഘടിപ്പിച്ചിരുന്നത് . ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തത് . ബിജെപി റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിച്ചു .

അതേ സമയം ബംഗാളില്‍ മമത തൃണമൂല്‍ ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും,മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.