മെട്രോ ഫുഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Wednesday 15 May 2019 7:04 pm IST

തിരുവനന്തപുരം; ടൂറിസം വകുപ്പ്, ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സൗത്ത് കേരള ഹോട്ടലേഴ്‌സ് ഫോറം , ഇന്റിറ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്തെ മികച്ച ഹോട്ടലുകള്‍ക്ക് നല്‍കി വരുന്ന മെട്രോ ഫുഡ് ആന്‍ഡ് ബ്രാന്‍ഡ്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘടാനം ചെയ്തു. മെട്രോ നല്‍കുന്ന അവാര്‍ഡ് ടൂറിസം മേഖലക്ക് നല്‍കുന്ന ഉണര്‍വ് ചെറുതല്ലെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യത്തിലും സംസ്ഥാനം ടൂറിസം രംഗത്ത് വന്‍ നേട്ടം കൊയ്തത്   സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായത്തിന്റെ ഗുണം കൊണ്ടാണ്. ഇന്ന് രാജ്യത്ത് എത്തുന്ന അഞ്ചില്‍ ഒരാള്‍ കേരളം കണ്ടാണ് മടങ്ങുന്നത്. അക്കാര്യം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ വിനോദ സഞ്ചാരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഭക്ഷ്യ സിവില്‍സ് സപ്ലൈ മന്ത്രി പി. തിലോത്തമനും, വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവും ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.   വിവിധ ഇനങ്ങളിലായി 40 ഓളം അവാര്‍ഡുകളാണ് വിതരണം ചെയ്തത്.   

കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, നവകേരള മിഷന്‍ കോ.ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, മെട്രോ മാര്‍ട്ട് എം.ഡി സിജി നായര്‍, ബേബിമാത്യു സോമതീരം, രഘുചന്ദ്രന്‍നായര്‍, ചന്ദ്രസേനന്‍, ലക്ഷ്മി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.