കേരളത്തിലെ ആദ്യ ഹോറെക സ്റ്റോര്‍ കൊച്ചിയില്‍

Thursday 16 May 2019 3:29 am IST

കൊച്ചി: കേരളത്തില്‍ ആദ്യത്തെ ഹൊറെക സ്റ്റോറായ ഹോസ്റ്റ് കൊച്ചിയില്‍ തുടങ്ങി. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫെകള്‍ (ഹോറെക), കെറ്ററേഴ്സ്, ബേക്കറികള്‍ എന്നിവയ്ക്കാവശ്യമുള്ളതെല്ലാം ഒരിടത്തു ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സംയോജിത ബി 2 ബി സ്റ്റോറാണിതെന്ന് മാനേജിങ് ഡയറക്ടര്‍ പി.ടി. ആന്റണി പറഞ്ഞു.

വൈറ്റില എന്‍എച്ച് ബൈപ്പാസില്‍ ഹോസ്റ്റിന്റെ 24,000 ചതുരശ്ര അടി വരുന്ന ഇരുനില സ്റ്റോര്‍ സെലിബ്രിറ്റി ഷെഫും ഒബി ഹോസ്പിറ്റാലിറ്റീസ് ഉടമയുമായ ഹേമന്ത് ഒബ്റോയ് ഉദ്ഘാടനം ചെയ്തു. 

ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി മേഖലകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ വിതരണരംഗത്ത് കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളായ കൊച്ചിന്‍ ട്രേഡ് ലിങ്ക്സ്, ചോയ്സ് സ്പെഷ്യാലിറ്റി ഫുഡ് പ്രൊഡക്റ്റ്സ് എന്നിവയാണ് ഹോസ്റ്റിന്റെ പ്രൊമോട്ടര്‍മാര്‍. സംസ്ഥാനത്തെ കുതിച്ചു വളരുന്ന എഫ്ആന്‍ഡ്ബി മേഖലയെ ലക്ഷ്യമിടുന്ന ഹോസ്റ്റ് ആദ്യവര്‍ഷത്തില്‍ത്തന്നെ 125 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി പ്രൊമോട്ടിങ് കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ പി.ടി. ആന്റണി പറഞ്ഞു. 

കേരളത്തിലെ ആദ്യ ഹോറെക സ്റ്റോര്‍ എന്നതിലുപരി പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുള്ള സ്ഥാപനവില്‍പ്പന രംഗത്തെ ക്യാഷ്-ആന്‍ഡ്-ക്യാരി എന്ന നൂതനാശയം ഇതാദ്യമായി കേരളത്തില്‍ നടപ്പാക്കുക കൂടിയാണ് ഹോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഹോസ്റ്റിന്റെ താഴത്തെ നില മുഴുവന്‍ ഭക്ഷ്യോല്‍പ്പന്ന ചേരുവകള്‍ക്കായി മാറ്റിവെച്ചിരിക്കയാണെന്ന് ഹോറെക ആശയം വിശദീകരിച്ചുകൊണ്ട് ഡയറക്ടര്‍ അരുണ്‍ പി. ആന്റണി പറഞ്ഞു. 

കുക്കിങ് ഡെമോണ്‍സ്ട്രേഷന്‍സ്, പരീക്ഷണങ്ങള്‍ എന്നിവയ്ക്കായി വിശാലമായ ഒരു ഡെമോ കിച്ചനും ഒന്നാം നിലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പ്രമുഖ ആഗോള, തദ്ദേശ ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഷെഫുമാര്‍ക്കായി അവതരിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോട്ടല്‍ അടുക്കളകളിലെ പുതിയ ട്രെന്‍ഡുകളും ഇവിടെ പരിചയപ്പെടുത്തും. ഗ്രൂപ്പിന് തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തമുള്ള സഹോദരസ്ഥാപനങ്ങള്‍ വഴി ആദ്യദിവസം മുതല്‍ തന്നെ ഈ മേഖലകളിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്നും പി.ടി. ആന്റണി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.