പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയം ഉറപ്പ്: പി.സി. ജോര്‍ജ്ജ്

Wednesday 15 May 2019 8:36 pm IST

കോട്ടയം: പാലാ  ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയം സുനിശ്ചിതമാണെന്ന് ജനപക്ഷം ചെയര്‍മാന്‍ പി. സി. ജോര്‍ജ്ജ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി നാശത്തിലേക്കാണ് പോകുന്നത്. കേരളാ കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍ ഭൂരിപക്ഷവും പി.ജെ. ജോസഫിനൊടൊപ്പം നില്‍ക്കും. അതുകൊണ്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം പി.ജെ. ജോസഫിന് കിട്ടാനാണ് സാദ്ധ്യത. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരളത്തില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും ജോര്‍ജ്ജ് പറഞ്ഞു.

 ശബരിമല കേസില്‍ സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാന്‍ കൊച്ചിയിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണം പൊളിച്ചുനീക്കാനുള്ള കോടതി വിധി കണ്ടില്ലെന്ന് നടിക്കുകയാണ്. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം ദേശീയപാത അതോറിറ്റിയെ ഒഴിവാക്കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നടപടി ദുരൂഹമാണ്. പെരിയ കൊലക്കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി. തൊടുപുഴയില്‍ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന അമ്മക്കും പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കിയത് സഹോദരന്‍ സിപിഎം നേതാവായതുകൊണ്ടാണ്. സിപിഎമ്മുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.