തൃശൂര്‍: മലയാളി സാംസ്കാരികം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മലയാളിമുദ്ര പുരസ്ക്കാരം ജന്മഭൂമി കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോരയ്ക്ക്.
പത്ര-ദൃശ്യമാധ്യമ രംഗത്തെയും, കല-സാംസ്കാരിക, കായിക, സാമൂഹിക, സേവന, അധ്യാപന, തൊഴില്‍ രംഗങ്ങളില്‍ സമഗ്രസംഭാവനകള്‍ നല്കിയവരില് നിന്ന് തെരഞ്ഞെടുത്തവരെയാണ് പുരസ്ക്കാരത്തിന് പരിഗണിച്ചത്. 19ന് രാവിലെ ഒമ്പതിന് കേരള സംഗീതനാടക അക്കാദമിയില്‍ (റീജ്യണല്‍ തീയറ്റര്‍) നടക്കുന്ന മലയാളി സാംസ്കാരിക സംഗമത്തില്‍ പുരസ്കാരം വിതരണം ചെയ്യും.
സാംസ്കാരിക സംഗമം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പുരസ്കാര സമര്‍പ്പണം ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി അഡ്വ.വി. ഗിരീശന്, ചെയര്മാന് അഡ്വ.എം.ആര്. മനോജ്കുമാര്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ഗിരീഷ്കുമാര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.ഡി. ബെന്നി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: